സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം താരം ഭക്ഷണം കഴിക്കുന്ന ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദിവസങ്ങളായുള്ള ഷൂട്ടിംഗ് തിരക്കുകളെ തുടര്‍ന്ന് കടുത്ത ക്ഷീണിതനായാണ് താരം ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്. ക്യാമറയില്‍ റെക്കാര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം താരം അറിഞ്ഞിരുന്നില്ല എന്നുള്ളത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീഡിയോ എവിടെനിന്നാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ലെങ്കിലും, താരത്തിന്റെ അനുവാദമില്ലാതെ രഹസ്യമായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. ഒരു സെലിബ്രിറ്റിയാണെന്ന് കരുതി ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഇങ്ങനെ കടന്നുകയറുന്നത് ശരിയല്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു.
'വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഒരാളുടെ അടിസ്ഥാന ആവശ്യമാണ്. അതിപ്പോ സല്‍മാന്‍ ഖാന്‍ ആയാലും. ഇതൊക്കെ എന്തിനാണ് ചര്‍ച്ചയാക്കുന്നത്? സെലിബ്രിറ്റിയാണെന്ന് കരുതി പട്ടിണി കിടക്കാന്‍ പറ്റുമോ?' ഒരു ആരാധകന്‍ കുറിച്ചു. 'ദൈവത്തിനറിയാം ഈ വീഡിയോ ഒറിജിനല്‍ ആണോ വ്യാജനാണോ എന്ന്. ഇനി ഒറിജിനല്‍ ആണെങ്കില്‍ തന്നെ, കാഴ്ച്ചക്കാരെ സൃഷ്ടിക്കാനുള്ള ലീക്ക് ചെയ്തയാളുടെ പ്രവൃത്തി വളരെ മോശം. ആളുകളുടെ സ്വകാര്യ ജീവിതം ഇങ്ങനെയല്ല സമൂഹമാദ്ധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്.' മറ്റൊരു ആരാധകന്‍ പ്രതികരിച്ചു.
കടുത്ത സുരക്ഷാ ഭീഷണികള്‍ നേരിടുന്ന സല്‍മാനെപ്പോലൊരു താരത്തിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും ആരാധകര്‍ ആശങ്കപ്പെടുന്നുണ്ട്. ആരാണ് വീഡിയോ പകര്‍ത്തിയതെന്നും ഇത് എങ്ങനെ പുറത്തുപോയി എന്നും അന്വേഷിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























