അന്താരാഷ്ട്ര ഭൗമദിനംത്തോട് അനുബന്ധിച്ച് കളര്‍ഫുള്‍ ആനിമേഷന്‍ ഡൂഡിലുമായി ഗൂഗിള്‍

അന്താരാഷ്ട്ര ഭൗമദിനത്തോട് അനുബന്ധിച്ച് കളര്‍ഫുള്‍ ആനിമേഷന്‍ ഡൂഡിലുമായി ഗൂഗിള്‍ രംഗത്ത്. വ്യത്യസ്ഥമായ അഞ്ചു ആനിമേഷന്‍ ചിത്രങ്ങളാണ് ഡൂഡില്‍ നല്‍കിയിരിക്കുന്നത്. ഹിമ കരടി, കുറുക്കന്‍, ആന, ആമ, നീരാളി എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്. ഈ ഡൂഡില്‍ രൂപകല്‍പ്പന ചെയ്തത് സോഫി ഡിയോ എന്ന കലാകാരിയാണ്.
ഭൂമിയുടെ സംരക്ഷണത്തിനുവേണ്ടി ആചരിക്കപ്പെടുന്നതാണ് അന്താരാഷ്ട്ര ഭൗമ ദിനം. ഈ ദിനാചരണം തുടങ്ങിയിട്ട് 46 വര്‍ഷം തികഞ്ഞു. 1970 ഏപ്രില്‍ 22 ലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. ഭൂമിക്കു വേണ്ടി മരങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























