ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഇടക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ഈമാസം ഇരുപത്തേഴുവരെയാണ് സ്‌റ്റേ. അതുവരെ രാഷ്ട്രപതിഭരണം തുടരും.
കേസില്‍ ഇരുപത്തിയേഴിന് വാദം തുടരും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. രാഷ്ട്രപതിഭരണം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ഈ മാസം 29ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ ഉത്തരാഖണ്ഡ് മന്ത്രിസഭാ തീരുമാനിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























