ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു. ബുദ്ഗാം ജില്ലയിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിൽ ഇൻ്റലിജൻസ് വിവരത്തെ തുടർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. കൊല്ലപ്പെട്ട ഭീകരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കരസേന പുറത്തുവിട്ടിട്ടില്ല. മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന .
ചൊവ്വാഴ്ച വൈകുന്നേരം കൊറാഗ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് സൈനികർ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് സൈനികർ ഭീകരരെ നേരിടുകയും കീഴടങ്ങാനായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭീകരർ വെടിയുതിർത്തുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്.
സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മിൽ കടുത്ത വെടിവെപ്പ് ഉണ്ടായി. കൊല്ലപ്പെട്ട ഭീകരൻ നിരോധിത സംഘടനയായ ലഷ്കർ ഇ തൊയ്ബ അംഗമാണെന്ന് കരസേന തിരിച്ചറിയുകയും ചെയ്തു.
https://www.facebook.com/Malayalivartha


























