വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

വിവാദ വ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10(3) (മ),10(3) (വ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നു വികാസ് സ്വരൂപ് ടിറ്ററിലൂടെ അറിയിച്ചു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. രാജ്യസഭാംഗംകൂടിയായ മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തെ വിദേശകാര്യമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
900 കോടി രൂപയുടെ ബാങ്ക് കുടിശികയുമായി രാജ്യം വിട്ട വിജയ് മല്യയെ തിരികെക്കൊണ്ടു വരാനുള്ള നിയമനടപടികളുമായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടുപോകുകയാണ്. മല്യയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നു എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























