ഹിന്ദുക്കള്‍ക്കുവേണ്ടിയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് ഉദ്ധവ് താക്കറെ

അധികാരത്തിനു വേണ്ടിയല്ല രാജ്യത്തെ ഹിന്ദുക്കള്‍ക്കുവേണ്ടിയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ നാസിക്കില്‍ ശിവസേനാ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്. ബിജെപി നേതൃത്വത്തിനാണ് എന്‍സിപി നേതാവ് ശരദ് പവാറില്‍നിന്നു ഉപദേശം തേടേണ്്ടിവരുന്നത്. ശിവസേനയ്ക്ക് അതിന്റെ ആവശ്യമില്ല- ചില ബിജെപി നേതാക്കള്‍ പവാറുമായി കൂടിക്കാഴ്ച നടത്തിയതിനെ പരാമര്‍ശിച്ചുകൊണ്്ട് ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ പല വിഷയങ്ങളിലും ബിജെപിക്കെതിരേ വിമര്‍ശനവുമായി ശിവസേന നേതൃത്വം രംഗത്തുവരാറുണ്്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























