തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. ഇടുക്കി കട്ടപ്പന തേവര്‍വടക്കേതില്‍ പ്രസാദിന്റെ ഭാര്യ മാഗി(26), മാഗിയുടെ അമ്മ അടൂര്‍ സ്വദേശി രതി എന്നിവരാണ് മരിച്ചത്. പ്രസാദ്, സഹോദരന്‍ പ്രവീണ്‍, ബന്ധു അദിത്യന്‍ എന്നിവരെ പരുക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയിലാണ് പ്രസാദും കുടുംബവും യാത്രപോയത് ഗുരുവായൂരില്‍ ദര്‍ശനം കഴിഞ്ഞാണ് ഇവര്‍ പളനിയ്ക്ക് പോയത്. ഇവിടെ നിന്നും മടങ്ങും വഴി ഉടുമല്‍പേട്ടയില്‍ നിന്നും അഞ്ച് കീലോമീറ്റര്‍ മാറി പെരിയകോട്ടയില്‍ വച്ച് തമിഴ്‌നാട് ബസും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മാഗിയും രതിയും തല്‍ഷണം മരിച്ചു. ഒരു വര്‍ഷം മുമ്പാണ് മാഗിയും പ്രസാദും തമ്മിലുള്ള വിവാഹം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























