റിസര്‍വ് ബാങ്കില്‍ ഗവര്‍ണറെക്കാള്‍ ശമ്പളമുള്ളവരും!

ഇന്ത്യയുടെ റിസര്‍വ്വ് ബാങ്കിന്റെ തലവന്‍ രഘുറാം രാജന്‍ ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ ഏറ്റവും ശക്തനായ വ്യക്തി തന്നെ. പക്ഷെ, റിസര്‍വ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതു വേറെ ചില ഉദ്യോഗസ്ഥരെന്നാണു വിവരം.
രഘുറാം രാജന്‍ ഗവര്‍ണറായിരിക്കുന്ന റിസര്‍വ് ബാങ്കില്‍ അദ്ദേഹത്തിന്റെ ശമ്പളം 1,98,700 രൂപ. പിരിച്ചെഴുതിയാല്‍ അടിസ്ഥാന ശമ്പളം 90,000, ഡിഎ 1,01,700, മറ്റുള്ളവ 7000 എന്നിങ്ങനെ. എന്നാല്‍ രാജനേക്കാള്‍ ശമ്പളം വാങ്ങുന്ന മറ്റ് മൂന്നു റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെങ്കിലുമുണ്ട് എന്നാണ് വിവരം.
ഗോപാലകൃഷ്ണ സീതാറാം ഹെഗ്‌ഡെ (നാലു ലക്ഷം രൂപ), അണ്ണാമലൈ അറപ്പുലി ഗൗണ്ടര്‍ (2.2 ലക്ഷം), വി.കന്തസ്വാമി (2.1 ലക്ഷം) എന്നിങ്ങനെയാണിത്.
വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് 2015 ജൂണ്‍-ജൂലൈ മാസത്തെ ഈ കണക്ക്. രാജനൊഴികെയുള്ളവര്‍ നിലവില്‍ സര്‍വീസിലുണ്ടോ എന്ന് അതിനാല്‍ വ്യക്തമല്ല.
ആര്‍ബിഐയില്‍ ഇവരുടെ പദവിയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ല. നാലുലക്ഷം വാങ്ങുന്ന ഹെഗ്‌ഡെ മുന്‍പ് പ്രിന്‍സിപ്പല്‍ ലീഗല്‍ അഡ്വൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























