സല്ലു ഭായ് പൊല്ലാപ്പില്‍

ലോകം റിയോ ഒളിമ്പിക്‌സിനു തയ്യാറെടുക്കുമ്പോള്‍ ബോളിവുഡ് ഹീറോ സല്‍മാന്‍ ഖാന്റെ പേരില്‍ തല്ലു കൂടുകയാണ് ഇന്ത്യയിലെ മുന്‍ ഒളിമ്പ്യന്മാരും സംഘടനയിലെ മറ്റു ഉദ്യോഗസ്ഥരും. ഒളിമ്പിക് ഗുഡ് വില്‍ അംബാസിഡര്‍ ആയാണ് സല്ലുവിനെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷയായ ഗുസ്തി താരം യോഗെശ്വര്‍ ദത്ത്, പറക്കും സിംഗ് എന്നറിയപ്പെടുന്ന മില്‍ഖ സിംഗ് എന്നിവര്‍ സല്മാനെ ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ മേരി കോം, അഭിനവ് ബിന്ദ്ര തുടങ്ങിയവര്‍ സല്ലുവിന്റെ പക്ഷത്താണ്. 'പ്രശസ്തര്‍ കായിക രംഗത്തെ സഹായിക്കാന്‍ മുന്നോട്ടിറങ്ങുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഗുണം ലഭിക്കുമെന്നും,ഇത്തരം താരങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത ഉണ്ടെന്നും സല്‍മാന്‍ പ്രതിഫലമായി ഒരു രൂപ പോലും വാങ്ങുന്നില്ലെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐ.ഒ.എ) വിശദീകരണം നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























