ഭിക്ഷ യാചിക്കുന്നതിനെകാള്‍ ബാറില്‍ നൃത്തം ചെയ്യുന്നത് തന്നെ ഉത്തമം:മഹാരാഷ്ട സര്‍ക്കാരിനോട് സുപ്രീം കോടതി

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ശിവ് കീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. തെരുവില്‍ തെണ്ടി നടന്നു ഭിക്ഷ യാചിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഡാന്‍സ് ബാറില്‍ നൃത്തം ചെയ്തു പണം സമ്പാദിക്കുന്നത് എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ഡാന്‍സ് ബാറിലൂടെ സമ്പാദിക്കുന്നുവെങ്കില്‍ അത് ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























