മഴവെള്ള പദ്ധതികള്‍ ഗ്രാമീണതലത്തില്‍ തന്നെ നടപ്പിലാക്കണമെന്ന് മോദി

മഴവെള്ളം സംഭരിച്ചുവയ്ക്കാനുള്ള പദ്ധതികള്‍ ഗ്രാമീണതലത്തില്‍ തന്നെ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി. ഗ്രാമപ്രദേശങ്ങളില്‍ തന്നെ കുടിവെള്ളം തടഞ്ഞ് നിര്‍ത്തി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗാന്ധിജിയുടെ നാടായ പോര്‍ബന്തറില്‍ മഴവെള്ള സംഭരണത്തിനായി വീടുകള്‍ക്കടിയില്‍ ടാങ്കുകള്‍ നിര്‍മിച്ചിരിക്കുന്നു. വെള്ളം ശുദ്ധമാണെന്നും വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ കഴിയുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.വരള്‍ച്ചയെ സംബന്ധിച്ച് പ്രധാനമായി സംസാരിച്ച പ്രധാനമന്ത്രി എങ്ങനെ വരള്‍ച്ചയെ നേരിടണമെന്ന വിഷയത്തെ പറ്റി പറയാന്‍ അദ്ദേഹം തയാറായില്ല. പകരം വരും വര്‍ഷങ്ങളില്‍ എങ്ങനെ വേനലിനെതിരെ ജനങ്ങള്‍ നിലകൊള്ളണമെന്നാണ് അദ്ദേഹം സംസാരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























