ഛഗന്‍ ഭുജ്ബലിന്റെ പുതിയ ചിത്രം പുറത്ത്

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മഹാരാഷ്ട്ര എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിന്റെ പുതിയ ചിത്രം പുറത്തുവന്നു. ജയിലിലായി ആറാഴ്ചയ്ക്കുശേഷം പുറത്തുവന്ന ചിത്രത്തില്‍ വളരെ ക്ഷീണിതനായാണ് ഭുജ്ബല്‍ കാണപ്പെടുന്നത്.ശനിയാഴ്ച മുംബൈയിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പല്ലുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നാലെ നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ ഭുജ്ബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അഴിമതിക്കേസില്‍ മാര്‍ച്ച് 15നാണ് ഭുജ്ബലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനും സമ്പന്നനുമായ നേതാവാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























