സുഷമ സ്വരാജിനെ ന്യൂഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സ്വകാര്യ വാര്‍ഡില്‍ പ്രവേശിപ്പിച്ച സുഷമയെ രാത്രി പത്തു മണിയോടെ കാര്‍ഡിയോ ന്യൂറോ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
നെഞ്ചുവേദനയെത്തുടര്‍ന്ന് ചില പരിശോധനകള്‍ നടത്തിയെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ നാളയേ ലഭ്യമാകുകയുള്ളൂവെന്നും എയിംസിന്റെ വക്താവ് അമിത്ഗുപ്ത പറഞ്ഞു. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























