ഡല്‍ഹി നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹിയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തില്‍ വന്‍ അഗ്‌നിബാധ.ഇന്ന് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ആറ് അഗ്‌നിശമന പ്രവര്‍ത്തകര്‍ക്ക് പൊള്ളല്‍ ഏറ്റു. ഇതില്‍ രണ്ടുപേരുടെ സ്ഥിതി ഗുരുതരമാണ്, മ്യുസിയത്തിലെ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ ഉപയോഗശൂന്യമായതാണ് അപകടത്തിന്റെ തീവ്രത ഇത്രയും ഉയര്‍ത്തിയതെന്നു ഒരു ഉന്നത അഗ്‌നിശമന ഓഫീസര്‍ വ്യക്തമാക്കി. നാല്പതു യൂണിട്ടോളം ഫയര്‍ എന്ജിന്‍സ് വന്നാണ് സ്ഥിതിഗതികള്‍ രാവിലെ അഞ്ചുമണിയോട് കൂടി ശാന്തമാക്കിയത്. ഈ സംഭവത്തോട് കൂടി എല്ലാ മ്യുസിയത്തിലും അഗ്‌നിബാധ തടയുന്നതിന് വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്ന്പരിശോധനകള്‍ നടത്തുമെന്നും യുണിയന്‍ മിനിസ്റ്റര്‍ പ്രകാശ് ജാവ്‌ദെക്കര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























