മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി;പ്രതികാരമായി കാമുകിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയെ നഗ്‌നയാക്കി മര്‍ദിച്ചു

ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം അരങ്ങേറിയത്. മകന്‍ പെണ്‍കുട്ടിയെയും കൊണ്ട് ഒളിച്ചോടിയതിന് പെണ്‍വീട്ടുകാര്‍ അറുപതു വയസ്സുകാരിയായ വീട്ടമ്മയെ നഗ്‌നയാക്കി മര്‍ദിയ്ക്കുകയും ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും മുഖത്തു കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. രണ്ടു വീട്ടുകാരും ഒരേ ഗ്രാമത്തില്‍ തന്നെ വസിക്കുന്നവരാണ്. അഞ്ചുപേര്‍ക്ക് എതിരെ കേസ് എടുത്തതായി സീനിയര്‍ പോലീസ് ഓഫീസര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























