വേശ്യയെപ്പോലെ വസ്ത്രം ധരിക്കരുത്... യുവതിയോട് ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്

ബെംഗളൂരുവില്‍ വെച്ച് ഒരു ഓട്ടോെ ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നെഴുതുകയാണ് ഐശ്വര്യ സുബ്രഹ്മണ്യന്‍ എന്ന ഈ വനിതാ ജേര്‍ണലിസ്റ്റ്. വേശ്യയെപ്പോലെ വസ്ത്രം ധരിക്കരുതെന്ന് ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവറെയാണ് യുവതി ഫെയ്‌സ്ബുക്കിലൂടെ തുറന്നു കാട്ടിയത്. ഇയാളുടെ ചിത്രം സഹിതമാണ് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശ്രീകാന്ത് എന്നാണ് ഇയാളുടെ പേര്. ഓട്ടോ ചാര്‍ജ് നല്‍കി ഇറങ്ങിയപ്പോഴാണ് ഇയാള്‍ സദാചാര പോലീസായത്.
നിങ്ങളുടെ വസ്ത്രധാരണം ശരിയല്ലെന്നും വേശ്യയെപ്പോലെ വസ്ത്രം ധരിക്കരുതെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. കാല്‍പ്പാദം വരെ നീളമുള്ള വസ്ത്രം ധരിച്ചിരിക്കെയാണ് ഓട്ടോ ഡ്രൈവര്‍ സദാചാര പോലീസ് ചമഞ്ഞതെന്ന് യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തര്‍ക്കം കേട്ട് സ്ഥലത്ത് എത്തിയ യുവാക്കളും ഓട്ടോ ഡ്രൈവറെ പിന്തുണച്ചാണ് സംസാരിച്ചതെന്ന് യുവതി ഖേദത്തോടെ ഓര്‍ക്കുന്നു.
ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഓട്ടോ ഡ്രൈവറുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന യുവതി സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പേര് വെളിപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























