മഹാരാഷ്ട്രയില്‍ മെയ് മാസത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താനാകില്ല: സുപ്രീം കോടതി

മെയ് ഒന്നിന് പൂനെയില്‍ നടക്കുന്ന മത്സരമൊഴികെ ഇനി മഹാരാഷ്ട്രയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താനാകില്ല എന്നു സുപ്രീം കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലാകെ വ്യാപിച്ചിരിക്കുന്ന വരള്‍ച്ചയാണ് ഇത്തരമൊരു നിലപാടിലേക്ക് നയിക്കാനുള്ള പശ്ചാത്തലം. മഹാരാഷ്ട്രയിലെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ നേരത്തെ തന്നെ മുംബൈ ഹൈ കോര്ട്ടിന്റെ വിധിയ്‌ക്കെതിരെ അപ്പീലിന് പോയിരുന്നു. അതിനെതിരായാണ് സുപ്രീം കോടതിയുടെ ഈ വിധി. ഇതോടെ മുംബൈയിലെ മത്സരങ്ങള്‍ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ഒരു ആലോചനയും അണിയറയില്‍ നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























