പരീക്ഷ എഴുതാന്‍ യുവതി കോളേജില്‍ പോയി; ആണ്‍കുഞ്ഞിന് ജന്മം നല്കി

വാര്‍ത്ത കേട്ട് ഞെട്ടേണ്ട....സംഭവം നടന്നത് ഇന്ത്യയില്‍ തന്നെയാണ്. ജാര്‍ഘണ്ടിലെ ഗിരിദിഹ് ജില്ലയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭാരതി കുമാരി എന്ന ഇരുപത്തിയൊന്നു വയസ്സുള്ള യുവതി തന്റെ മൂന്നാം വര്‍ഷ ബി.എ പരീക്ഷ എഴുതാന്‍ നിറവയറുമായി കോളേജില്‍ എത്തുകയായിരുന്നു. ധന്വരിലെ ആദാരഹ് കോളേജിലാണ് സംഭവം നടന്നത്. വന്നപ്പോള്‍ സാധാരണഗതിയില്‍ ആയിരുന്നുവെന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞ ശേഷം യുവതി മറ്റൊരു റൂമിലേക്ക് പോവുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും യുവതി ഒരു ആണ്കുഞ്ഞിനു ജന്മം നല്കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























