ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പൊലീസുകാരന്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനയിലെ കല്‍വാ എന്ന സ്ഥലത്ത് ഇരുപതു വയസ്സുള്ള പെണ്‍കുട്ടിയെ മുപ്പതു വയസ്സുകാരനായ സബ് ഇന്‍സ്‌പെക്ടര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുംബ്ര പോലീസ് സ്‌റ്റേഷനിലെ എസ്. ഐ യാണ് പ്രതി. കല്‍വയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതിയ്‌ക്കെതിരെ പീഡനം,തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം എല്പ്പിക്കല്‍ എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്. പ്രതിയും പീഡനത്തിനിരയായ പെണ്‍കുട്ടിയും പൂനയിലെ ഹദപ്‌സറില്‍ ഒരേ റെസിഡന്‍സിയിലെ താമസക്കാരാണ്. പെണ്‍കുട്ടിയുടെ ജന്മദിവസത്തിലാണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. പ്രതി മുംബൈയില്‍ നിന്നും പൂനയിലേക്ക് വരുകയും തന്റെ ഭാര്യ ജോലിക്ക് പോയ സമയം നോക്കി പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചു വരുത്തി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























