മാനഭംഗ കേസ്; ഗായകന്‍ അങ്കിത് തിവാരിക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

ഇരുപത്തിയെട്ടുകാരിയായ യുവതിയെ ബലാല്‍സംഘം ചെയ്തതിന് ഹിന്ദി ഗായകനും സംഗീതസംവിധായകനുമായ അങ്കിത് തിവാരിയ്‌ക്കെതിരെ വനിതകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 201213 വര്‍ഷ കാലയളവിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. വിവിധ സന്ദര്‍ഭങ്ങളിലായി യുവതിയെ ഗായകന്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് ഹിയറിങ്ങുകള്‍ക്ക് ഹാജരാകാതിരുന്നത് കാരണമാണ് കോടതി അങ്കിതിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 376, 493 , 417, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കിയാണ് യുവതിയെ പീഡിപ്പിച്ചെതെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയതി ന് അങ്കിതിന്റെ സഹോദരനെതിരെയും കേസ് എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























