ക്രിക്കറ്റ് ഭരണം ഗവണ്‍മെന്റിന് ഏറ്റെടുത്തുകൂടെ എന്ന് സുപ്രീം കോടതി

നിയമനിര്‍മാണത്തിലൂടെ രാജ്യത്തെ ക്രിക്കറ്റും അനുബന്ധ പ്രവര്‍ത്തികളും കേന്ദ്ര സര്കാരിനു ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് സുപ്രീം കോടതിയുടെ ചോദ്യം. രാജ്യത്തെ ക്രിക്കറ്റ് ഭരണരംഗം അടിമുടി ഉടച്ചുവാര്‍ക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് ആര്‍.എം. ലോധ സമിതി ശുപാര്‍ശകള്‍ക്ക് എതിരെ ബി.സി.സി.ഐ ശക്തമായ നിലപാടില്‍ ഉറച്ചു നില്ക്കുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തിയാണ് സുപ്രീം കോടതിയുടെ ഇത്തരത്തിലുള്ള ഒരു ചോദ്യം. ബി.സി.സി.ഐ ചെയ്യുന്ന കാര്യങ്ങള്‍ എന്ത് കൊണ്ട് പാര്‍ലമെന്റിന് ചെയ്തുകൂടാ എന്നും കോടതി ചോദിയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























