ഗുഡ്ഗാവില്‍ തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിനിയെ മോചിപ്പിച്ചു

ഗുഡ്ഗാവില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. ഡി.എസ്.ഡി കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഏഴ് മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത്.
പെണ്‍കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ 10.30-ഓടെ ഗുഡ്ഗാവിലെ കോളേജിന് മുന്നില്‍ നിന്നാണ് പെണ്‍കുട്ടിയെ കാറില്‍ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്.
സി.സി.ടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒരു കറുത്ത മാരുതി സ്വിഫ്റ്റ് കാറില്‍ വന്ന സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കാറിന്റെ പിന്‍സീറ്റിലിരുന്നയാള്‍ പെണ്‍കുട്ടിയെ കാറിനകത്തേയ്ക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























