ഐ.ഐ.ടി പരീക്ഷ ജയിച്ച് അവള്‍ മരണത്തിലേക്ക് മടങ്ങി

ഐ.ഐ.ടി പരീക്ഷയുടെ ഫലം അറിഞ്ഞ് പിറ്റേദിവസം പെണ്‍കുട്ടി ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പതിനേഴു വയസുള്ള രാജസ്ഥാനിലെ കോട്ട പ്രദേശത്താണ് സംഭവം. തന്റെ പരീക്ഷാ ഫലത്തില്‍ പെണ്‍കുട്ടി നിരാശപ്പെട്ടിരുന്നതായി പോലീസ് ഇതിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കട്ട് ഓഫ് മാര്‍ക്കായ 100 മാര്‍ക്കിനെ അപേക്ഷിച്ച് പെണ്‍കുട്ടി 144 മാര്‍ക്ക് നേടിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തുവെന്നും അതില്‍ പരീക്ഷാ ഫലത്തില്‍ താന്‍ നിരാശയാണെന്നും എഴുതിയിരിക്കുന്നതായി പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ ഗാസിയാബാദ് സ്വദേശിനിയാണ് മരിച്ച പെണ്‍കുട്ടി. എന്ട്രന്‍സ് എഴുതുന്നതിനു വേണ്ടിയാണ് പെണ്‍കുട്ടി തന്റെ മാതാപിതാക്കളോടൊപ്പം കോട്ടയില്‍ എത്തിയത്. പെണ്‍കുട്ടി ചാടാന്‍ പോകുന്നത് പിതാവ് കണ്ടിരുന്നു. പിടിച്ചു മാറ്റാന്‍ പോകുന്നതിനു മുന്‍പേ തന്നെ ചാടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയ്ക്ക് ശേഷം ഇത് അഞ്ചാമത്തെ വിദ്യാര്‍ഥിയാണ് ഐ.ഐ.ടി യുമായി ബന്ധപ്പെട്ട് കോട്ട പ്രദേശത്ത് ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പതിനെട്ടുപേര്‍ ആത്മഹത്യ ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























