യുവ ഫാഷന്‍ ഡിസൈനര്‍ മുംബൈയില്‍ തൂങ്ങിമരിച്ചു

ഇരുപത്തിരണ്ടുകാരിയായ ഹീന ജിലാനി എന്ന യുവ ഫാഷന്‍ ഡിസൈനര്‍ സ്വന്തം മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു. വിഷാദ രോഗമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനങ്ങള്‍.മുംബൈയിലെ മാലവാനിയിലാണ് സംഭവം. ആത്മഹത്യാ കുറിപ്പും പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നു കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിനിയാണ് ഹീന. അന്ധേരിയിലെ പേള്‍ അക്കാഡമിയില്‍ ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് പഠിക്കാന്‍ ഒരു വര്‍ഷം മുന്‍പാണ് ഹീന മുംബൈയില്‍ എത്തിയത്. ഹീനയെപ്പൊലെ തന്നെ അവരുടെ കുടുംബാംഗങ്ങളും വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു 'അച്ഛനെയും അമ്മയെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിനു ആരും ഉത്തരവാദിയല്ല'. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശതാബ്ദി ഹോസ്പിറ്റലില്‍ എത്തിച്ചു . കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























