കനത്ത ചൂട്; തെലുങ്കാനയില്‍ 143 മരണം

കനത്ത വേനലിനെ തുടര്‍ന്ന് തെലുങ്കാനയില്‍ സൂര്യാഘാതമേറ്റു മരിച്ചവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച ആറു പേര്‍ കൂടി സൂര്യാഘാതമേറ്റു മരിച്ചതോടെയാണ് മരണ സംഖ്യം വര്‍ധിച്ചത്. തെലുങ്കാനയില്‍ പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസിലും മുകളിലാണ്.വെള്ളിയാഴ്ച ഏറ്റവും കൂടിയ താപനില രാമഗുണ്ടത്താണ് രേഖപ്പെടുത്തിയത്. ഇവിടെ 44.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഹനംകോണ്ടയില്‍ 44.3 ഉം നല്‍ഗോണ്ടയില്‍ 44 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ചൂട്. ഹൈദരാബാദില്‍ ഇന്ന് റിക്കാര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 42 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























