രാജ്യതലസ്ഥാനത്ത് ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹിയില്‍ 2000 സി.സി എഞ്ചിന്‍ കപ്പാസിറ്റി മുതലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം തന്നെ വാഹന നിര്‍മാതാക്കളിലെ വമ്പന്മാരായ മെഴ്‌സിടെസ്, ടൊയോട്ട, ജനറല്‍ മോട്ടോര്‍സ്, മഹീന്ദ്ര എന്നീ കമ്പനികളുടെയും ഹര്‍ജി കോടതി പരിഗണിക്കും. വായു മലിനീകരണത്തെ ചെറുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിരോധനത്തിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മറ്റു കേസുകളുടെയെല്ലാം തിരക്കു കാരണം കോടതി അവധിയായ ദിവസം ഹിയറിംഗ് നടത്താനാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ഥാക്കൂര്‍, ജസ്റ്റിസ് യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























