മൊബൈല്‍ ഉള്ളവര്‍ ഇത് അറിഞ്ഞിരിക്കണം... ആപത്ത് വരുമ്പോള്‍ പാനിക് ബട്ടണുകള്‍ ഫലം കിട്ടുമോ?

അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ മൊബൈല്‍ ഫോണുകളില്‍ അപായ ബട്ടന്‍ അഥവാ പാനിക് ബട്ടന്‍നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എമര്‍ജന്‍സി കോളുകള്‍ എളുപ്പത്തിലാക്കാനാണു പാനിക് ബട്ടനുകള്‍ നിര്‍ബന്ധമാക്കുന്നത്.
2018 ജനുവരി ഒന്നു മുതല്‍ എല്ലാ മൊബൈല്‍ ഫോണുകളിലും ജി.പി.എസ്. നാവിഗേഷന്‍ സിസ്റ്റവും നിര്‍ബന്ധമാക്കും. സാങ്കേതിക വിദ്യ മനുഷ്യന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടി കൂടിയാണെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അഞ്ച് എന്ന അക്കത്തില്‍ അമര്‍ത്തുമ്പോള്‍ പാനിക് നമ്പറും ഒന്‍പത് എന്ന അക്കത്തില്‍ അമര്‍ത്തുമ്പോള്‍ എമര്‍ജന്‍സി കോളും ലഭിക്കാത്ത മൈാബൈല്‍ ഫോണുകള്‍ അടുത്ത ജനുവരി ഒന്നു മുതല്‍ രാജ്യത്തു വില്‍ക്കാനാകില്ല. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ജി.പി.എസ്. സിസ്റ്റമുള്ളത്.
അതേസമയം പാനിക് ബട്ടണുകള്‍ എപ്പോഴാണ് അമര്‍ത്തേണ്ടത് എന്ന സംശയം പലര്‍ക്കുമുണ്ടാകും. അത്യാവശ്യമായി സഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് ഫോണുകളില്‍ സഹായ ബട്ടണുകള്‍ അവതരിപ്പിക്കുക. സ്ത്രീ സുരക്ഷയാണ് സര്‍ക്കാര്‍ ഇതിലൂടെ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ആവശ്യങ്ങള്‍ ഓരോ വ്യക്തികള്‍കള്‍ക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അപ്പോഴെല്ലാം പാനിക് ബട്ടണ്‍ അമര്‍ത്താമോ...? അപായ ബട്ടണുകള്‍ അമര്‍ത്തിയ സാഹചര്യം ഗുരുതരമല്ലെന്ന് കണ്ടെത്തിയാല്‍ എന്തൊക്കെയാവും നടപടികള്‍.
പാനിക് ബട്ടണുകള്‍ അമര്‍ത്തിയാല്‍ ആരാണ് സഹായം എത്തിക്കുക എന്നതും ഒരു സംശയമാണ്. നിലവില്‍ ധാരാളം ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ഉണ്ട്. ഫയര്‍ഫോഴ്‌സിനും പോലീസിനും ആമ്പുലന്‍സിനും എങ്ങിനെ വിവിധ നമ്പരുകള്‍. എന്നാല്‍ പാനിക് ബട്ടന്‍ അമര്‍ത്തിയാല്‍ ആരാണ് സഹായം എത്തിക്കുക. ആരാണ് അപകടത്തില്‍ പെട്ടയാളെ തിരികെ വിളിക്കുക.
എത്രത്തോളം വേഗതയില്‍ സഹായം എത്തിക്കാന്‍ സാധിക്കും. ഒരു അപകട ഘട്ടം നേരിടുമ്പോള്‍ പാനിക് നമ്പര്‍ അമര്‍ത്തിയാല്‍ എത്ര സമയത്തിനുള്ളില്‍ സഹായം ലഭിക്കും. ഹൈല്‍പ്പ് ലൈന്‍ നമ്പരില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കിലോ...? മറുപടി നല്‍കാന്‍ കൂടുതല്‍ സമയം എടുക്കുന്നുവെങ്കിലോ.. ഗ്രാമപ്രദേശങ്ങളില്‍ എത്രത്തോളം വേഗതയില്‍ സഹായം എത്തിക്കുന്നതിന് സാധിക്കും എന്നിവയെല്ലാം പാനിക് ബട്ടണുകളുടെ സഹായം എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയങ്ങളാണ്.
അപകട ഘട്ടം ഉണ്ടാകുമ്പോള്‍ ഫോണില്‍ ബാലന്‍സ് ഇല്ലെങ്കില്‍ എന്തുചെയ്യാന്‍ സാധിക്കും. നെറ്റ്‌വര്‍ക്ക് കവറേജും ഇന്റര്‍നെറ്റ് കണക്ഷനും കിട്ടുന്നില്ലെങ്കിലോ.. കൂടുതല്‍ ആളുകളും പ്രീപ്പെയ്ഡ് കണക്ഷന്‍ ഉപയോഗിക്കുന്നതിനാല്‍ പാനിക് ബട്ടണ്‍ ഫോണിലെ ബാലന്‍സിനെയും എസ്.എം.എസിനെയും ആശ്രയിച്ച് അവതരിപ്പിക്കാനാവില്ല. ഈ തടസ്സങ്ങളെയെല്ലാം നേരിടാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യകളോടെയെ പാനിക് ബട്ടണുകള്‍ അവതരിപ്പിക്കാനാവൂ.
ഫോണില്‍ പാനിക് ബട്ടണുകള്‍ സ്ഥാപിക്കണമെന്നത് എല്ലാ ബ്രാന്‍ഡ് ഫോണുകളിലും നടപ്പാക്കുക എന്നത് എത്രത്തോളം സാധിക്കുമെന്നത് സംശയമാണ്. രാജ്യത്ത് മൊബൈല്‍ ഉല്‍പാദിപ്പിക്കുന്ന ഒട്ടുമിക്ക കമ്പനികളും പാനിക് ബട്ടണുകള്‍ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ വലിയ ബ്രാന്റുകളായ ആപ്പിള്‍ സാംസങ് എന്നിവയുടെ കാര്യത്തില്‍ സംശയമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























