റെയിഡിനിടെ മയക്കുമരുന്ന് കടത്തുകാരുടെ കല്ലേറ് കൊണ്ട് പോലീസുകാര്‍ക്ക് പരിക്ക്

മുംബൈ: വിദേശിയരായ മയക്കുമരുന്ന് കടത്തുകാരുടെ കല്ലെറിയേറ്റ് പോലീസുകാര്‍ക്ക് പരിക്ക്. സൗത്ത് മുംബൈയിലെ വാഡി ബുന്ദെറിലാണ് സംഭവം നടന്നത്. ഈ പ്രദേശത്തെ കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് വിപണനം നടക്കുന്നു എന്ന വിവരവുമായി എത്തിയ പോലീസിനെ ഇരുപത്തിനാലോളം വരുന്ന സംഘം കല്ലെറിയുകയായിരുന്നു. പോലീസിനെ കണ്ടു ഭയന്ന് ഓടിയ അവര്‍ റെയില്‍വേ പാളത്തില്‍ കിടന്നിരുന്ന കല്ലുകളാണ് പോലീസിന് നേരെ എറിഞ്ഞത്. സംഭവത്തില്‍ രണ്ടു ആഫ്രിക്കന്‍ യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന കൊക്കൈനും പിടിച്ചെടുത്തു. രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഒരു അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറിനും നാല് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പിടിയിലായ കുറ്റവാളികള്‍ക്കെതിരെ 307, 353, 337, 332, 147, 148, എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കൊക്കൈനോപ്പം തന്നെ ഏഴു മൊബൈല്‍ ഫോണ്‍, ഒരു വൈയിംഗ് മെഷീന്‍, 44,000 രൂപ എന്നിവയും പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























