തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ വെടിപൊട്ടി വിദ്യാര്‍ത്ഥിക്ക് പരുക്ക്

പഞ്ചാബില്‍ തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ കൗമാരക്കാരന് ഗുരുതര പരുക്ക്. പത്താന്‍കോട്ട് സ്വദേശിയായ രമണ്‍ദീപ് സിങ്ങിനാണ് തന്റെ പിതാവിന്റെ ലൈസന്‍സുള്ള തോക്കില്‍ നിന്ന് വെടിയേറ്റ് പരുക്കേറ്റത്. വീട്ടില്‍ മുതര്‍ന്നവര്‍ ആരും ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്.
അച്ഛന്റെ 0.32 റിവോള്‍വര്‍ ചൂണ്ടിയാണ് ബാലന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ മൊബൈല്‍ ഓഫാകുകയും ചാര്‍ജര്‍ കൊണ്ടു വരാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്ത സമയത്താണ് വെടിപൊട്ടിയത്. അബദ്ധത്തില്‍ കാഞ്ചി വലിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























