കാമാത്തിപുരയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു

മുംബൈയിലെ കാമാത്തിപുരയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കെട്ടിടം തകര്‍ന്നത്. അഞ്ച് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷിച്ചു. ജെ.കെ ആശുപത്രിയിലും നായേഴ്‌സ് ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് രണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയത്. പരുക്കേറ്റ മറ്റുള്ളവരുടെയും നില ഗുരുതരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























