അജിത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

നടന്‍ അജിത്തിന് ഇന്ന് പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അജിത്തിന് ആശംസകള്‍ അറിയിച്ചത്. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് വാങ്ങിയ നടനാണ് . ഇദ്ദേഹം തൊണ്ണൂ റു കളുടെ അവസാനത്തില്‍ തമിഴിലെ പ്രശസ്തനായ നടനായി. തന്റെ ആദ്യ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ല്‍ പുറത്തിറങ്ങി. പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതല്‍ കോട്ടൈ (1996 )എന്ന ചിത്രമാണ്.1999 ല്‍ അദ്ദേഹം മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടി. വാലി എന്ന ചിത്രത്തിലെ ഇരട്ടവേഷത്തില്‍ അഭിനയിച്ചതിനാണ് ഈ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്.മലയാളത്തില്‍ നിന്നും നടന്‍ നിവിന്‍ പോളി അജിത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























