സി.ബി.ഐയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും-പ്രധാനമന്ത്രി

സി.ബി.ഐയുടെ നിയമസാധുതയും ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അതീവ ഗൗരവത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സി.ബി.ഐ സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹട്ടി ഹൈക്കോടതി വിധി പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സര്‍ക്കാരിന്റെ അപ്പീലില്‍ സിപ്രീംകോടതി ഗുവാഹട്ടി ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തിരിക്കുകയാണ.
https://www.facebook.com/Malayalivartha