മോദി ഒന്നാം ക്ളാസോടെ എം.എ ബിരുദം പാസായെന്ന് ഗുജറാത്ത് സര്‍വകലാശാല

ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം ക്ലാസോടെ എം.എ പാസായിട്ടുണ്ടെന്ന് അഹമ്മദാബാദ് മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മോദിയുടെ വിദ്യഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാന്‍ ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ് 2014-ല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരുന്നത്.
ശരാശരിക്കും മുകളില്‍ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു മോദിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുജറാത്തിലെ പഠനകാലത്ത് മോദി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇവിടെ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിയായിരുന്ന മോദി.
പൊളിറ്റിക്കല്‍ സയന്‍സില്‍ 62.3 ശതമാനം മാര്‍ക്കോടെ 1983-ലാണ് എം.എ പാസായത്. യൂറോപ്യന്‍ പൊളിറ്റിക്സ്, ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഒഫ് പൊളിറ്റിക്സ് എന്നിവയായിരുന്നു വിഷയങ്ങള്‍. ഒന്നാം വര്‍ഷം 400 ല്‍ 237-മാര്‍ക്കും രണ്ടാം വര്‍ഷം 262- ഉം മാര്‍ക്കാണ് മോദിക്ക് ലഭിച്ചതെന്നും ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം.എന്‍.പട്ടേല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മോദിയുടെ ബിരുദം സംബന്ധിച്ച് ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് യാതൊരു വിവരവുമില്ല.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന് നിര്‍ദ്ദേശം നല്‍കിയത്.
മോദി സ്വന്തമാക്കിയ ബിരുദങ്ങളുടെ എണ്ണവും പഠിച്ച വര്‍ഷവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരു സര്‍വകലാശാലകള്‍ക്കും നല്‍കാനാണ് നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























