അഞ്ച് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് പിടിച്ചത് 225 കുറ്റവാളികളെ ; മുംബൈയിലെ സൂപ്പര്‍ഹീറോ പോലീസ്

മഹാരാഷ്ട്ര സംസ്ഥാനത്തില്‍ തന്നെ വലിയൊരു റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് അന്‍പതു വയസ്സുകാരനായ പോലീസ് കോണ്‍സ്റ്റബിള്‍ ഉദയ് പലന്ദെ. അഞ്ച് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് ജയിലിലടച്ചത് 225 കുറ്റവാളികളെ. താനെയുടെ സ്വന്തം 'ദബാങ്ങ്' പോലീസുകാരന്‍ എന്നാണ് ഉദയ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആക്ഷന്‍ ത്രില്ലെര്‍ സിനിമകളെ വെല്ലുന്ന രീതിയിലാണ് ഈ കോണ്‍സ്റ്റബിളിന്റെ പടയോട്ടം. പലന്ദെയുടെ അച്ഛന്‍ ഒരു മിലിട്ടറി ക്യാപ്റ്റന്‍ ആയിരുന്നു. വലിയ ഉയരങ്ങളിലേക്ക് എത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. പലന്ദെ പതിനെട്ടാം വയസ്സില്‍ തന്നെ പോലീസ് കോണ്‍സ്റ്റബിള്‍ ആയി. നല്ലൊരു ബോക്‌സിംഗ് താരം കൂടി ആണ് ഉദയ് പലന്ദെ. മുപ്പത്തിയൊന്നു വര്‍ഷമായി സര്‍വീസില്‍ ഉണ്ട് പലന്ദെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























