ആര്‍ഭാടങ്ങള്‍ക്കു വേണ്ടി പണം ചെലവാക്കാതെ പുണ്യപ്രവര്‍ത്തികള്‍ക്ക് വേണ്ടി ചെലവാക്കൂ: ക്ഷേത്ര കമ്മറ്റികളോട് ആര്‍.എസ്.എസ്

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കു പണം ചെലവാക്കുന്നതിന് പകരം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ആ തുക ഉപയോഗിക്കണമെന്ന് ക്ഷേത്ര ഭാരവാഹികളോട് ആര്‍.എസ്സ്.എസ്സ്. എല്ലാ അമ്പലങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന തങ്ങളുടെ ആവശ്യത്തിനു പിന്നാലെയാണ് ഇത്തരമൊരു അഭിപ്രായം. ക്ഷേത്രങ്ങളില്‍ മിമിക്രി ഷോകള്‍ , വെടിക്കെട്ട്, സിനിമ പ്രദര്‍ശനം, മൃഗങ്ങളെ എഴുന്നള്ളിപ്പ് തുടങ്ങിയ പ്രവര്‍ത്തികള്‍ അപ്പാടെ ഒഴിവാക്കി വിദ്യാഭ്യാസആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്നും രാഷ്ട്രിയ സ്വയം സേവക് സംഘം ആവശ്യപ്പെടുന്നു. ലക്ഷങ്ങള്‍ മുടക്കി സാംസ്‌കാരിക കലകള്‍ എന്ന രീതിയില്‍ മിമിക്രി, മാജിക് ഷോകള്‍ നടത്തുകയാണെന്നും ഇത് സാംസ്‌കാരിക കലകളെ അവഗണിക്കുന്നതിനു തുല്യമാണെന്നും ആര്‍.എസ്.എസ്സിന്റെ പബ്ലിസിറ്റി ഇന്‍ചാര്‍ജ് ജെ.നന്ദകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























