വീണ്ടും വിലവര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 18 രൂപയും വാണിജ്യ സിലിണ്ടറിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സബ്‌സിഡി സിലണ്ടറിന്റെ വില 541.50 രൂപയായി. ഒരു സിലിണ്ടറിന് 77 രൂപയാണ് നിലവില്‍ സബ്‌സിഡി ലഭിക്കുന്നത്. മണ്ണെണ്ണ ലിറ്ററിന് മൂന്നു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയേറിയതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതുമാണ് ഇപ്പോള്‍ വിലകൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























