വിജയ് മല്യ രാജ്യസഭാംഗത്വം രാജി വെച്ചു

ബാങ്കുകളില്‍നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസംഭാ അംഗവുമായ വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എത്തിക്‌സ് കമ്മിറ്റി നാളെ യോഗംചേര്‍ന്ന് അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ് രാജി.
മല്യയ്‌ക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ പാസ്‌പോര്‍ട്ടും കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























