വിവാഹം നടത്തിയില്ല ; അമ്മയെ മകന്‍ തീവച്ച് കൊന്നു

ചെന്നൈയില്‍ വിവാഹം നടത്തിക്കൊടുക്കാത്തതിന് മകന്‍ അമ്മയെ തീവച്ച് കൊന്നു. തന്റെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന് അറുപതുകാരിയായ അമ്മയെ കസേരയില്‍ ബന്ധിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നു. ചെന്നൈ ആരംബാക്കം സ്വദേശിനിയായ ശശികലയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഡി. അമര്‍നാഥ് പ്രസാദ് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. സ്ഥിരം മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടക്കിയിരുന്ന അമര്‍നാഥ് ടാക്‌സി ഡ്രൈ വറാണ്. പ്രസാദിനും അവിവാഹിതയായ സഹോദരിക്കുമൊപ്പമാണ് ശശികല താമസിച്ചിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രസാദ് അമ്മയെ കൊലപ്പെടുത്തിയത്. ശശികലയുടെ നിലവിളി കേട്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കി. അയല്‍വാസികള്‍ ഇടപെട്ട് ശശികലയെ കില്‍പോക്ക് മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























