ഇഷ്ടപ്പെട്ട പാട്ട് വെച്ചില്ല; മധ്യവയസ്‌കനെ കൊലപ്പെടുത്തി

ഇഷ്ടപ്പെട്ട പാട്ട് വെച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മധ്യ വയസ്‌കനെ കൊലപ്പെടുത്തി. ദിയോറിയ ജില്ലയിലെ വാസുദേവ് ചകില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 55 കാരനായ വിദേശ്വരി പ്രസാദാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വാസുദേവ് ചകില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് സംഭവം. ഒരു സംഘം ചെറുപ്പക്കാരാണ് വിദേശ്വരിയെ ആക്രമിച്ചത്. ഇഷ്ടപ്പെട്ട പാട്ടുവെച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കളുടെ വാക്ക് വിദേശ്വരി ചെവിക്കൊണ്ടില്ല. തുടര്‍ന്നായിരുന്നു ആക്രമണം.
യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കിയ വിദേശ്വരി സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























