സുരേഷ് ഗോപി മന്ത്രിപദത്തിലേക്ക്... തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉടന്‍ പ്രഖ്യാപനം; പരിസ്ഥിതി ആദിവാസി വകുപ്പില്‍ സഹമന്ത്രിസ്ഥാനം ലഭിച്ചേക്കും

സുരേഷ് ഗോപിക്ക് ഇത് നല്ലകാലമാണ്. ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നില്‍ക്കുകയാണ് മോഡി.
പരിസ്ഥിതി ആദിവാസി വകുപ്പില്‍ സഹമന്ത്രിയാകാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണു ലഭിക്കുന്ന വിവരങ്ങള്‍. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് മന്ത്രിയാവാന്‍ നിയമപരമായോ ഭരണഘടനാപരമായോ തടസമില്ല. തെരഞ്ഞെടുക്കപ്പെട്ട അംഗമാണോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമാണോ എന്ന വ്യത്യാസം മന്ത്രിയാവാന്‍ ബാധകമല്ല. അതുകൊണ്ട് തന്നെ രാജ്യസഭാ അംഗമാകുന്നതോടെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയാകാനുള്ള അവസരവും ഒരുങ്ങുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. താമസിയാതെ തന്നെ സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടുത്തും.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം ഒഴികെ മറ്റ് എല്ലാ വിഷയത്തിലും മറ്റ് എംപിമാരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരും തുല്യരാണ്. 250 അംഗ രാജ്യസഭയിലേക്ക് 12 അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്. സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ നിന്നുള്ളവരെയാണ് ഇങ്ങനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. സ്വന്തം മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവരുടെ വിശിഷ്ട സേവനം രാജ്യത്തിന് ലഭ്യമാക്കുക എന്നതിനാണ് തെരഞ്ഞെടുപ്പിലൂടെ അല്ലാതെ 12 അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തിയത്. തുടക്കകാലത്ത് അതിപ്രഗല്ഭരെ മാത്രമാണ് ഇങ്ങനെ നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഇങ്ങനെ നാമനിര്‍ദ്ദേശം ചെയ്തവര്‍ ഇതിന് മുമ്പും മന്ത്രിയായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























