ആം ആദ്‌മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെജരിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്‌മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. അനധികൃതമായി വിദേശപണം ലഭിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ലംഘിച്ച് ആം ആദ്‌മി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമെത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനിച്ചതെന്നും ഷിന്‍ഡെ വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ ആം ആദ്‌മി പാര്‍ട്ടിയുടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെജരിവാള്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിപ്പിക്കാന്‍ തയാറാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അക്കൗണ്‌ടുകള്‍ ഇതുപോലെ പരിശോധിപ്പിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha