പൂനൈയില്‍ കുഴല്‍ക്കിണറില്‍ വീണ് ആറു വയസ്സുള്ള ബാലന്‍ മരിച്ചു

പൂനൈയിലെ ഷിരൂര്‍ എന്ന വരള്‍ച്ചാ ബാധിധ പ്രദേശത്ത് കുഴല്‍ക്കിണറില്‍ വീണ് ആറു വയസ്സുള്ള ബാലന്‍ മരിച്ചു. മുപ്പത്തിയൊന്നു മണിക്കൂറായി കുഴല്‍ക്കിണറിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. കുഴല്‍ക്കിണറിനു ഏകദേശം ഇരുന്നൂറു അടിയോളം താഴ്ച്ച ഉണ്ട്. അതില്‍ ഇരുപതടി താഴ്ച്ചയിലാണ് ബാലന്‍ കുടുങ്ങിക്കിടന്നത്. കളിക്കുന്നതിനിടെയാണ് കുട്ടി കുഴിയിലേക്ക് വീണത്. കൃഷിയിടത്തിലേക്ക് പോയിരുന്ന കുട്ടിയുടെ മുത്തശ്ശി തിരികെ വരുമ്പോള്‍ കുട്ടിയുടെ നിലവിളി കേള്‍ക്കുകയും ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി പരിശോധിച്ചതിനു ശേഷം നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പൊന്‍സ് ടീമിനെ(എന്‍.ഡി.ആര്‍.എഫ്) വിളിക്കുകയും ചെയ്തു. അവര്‍ എത്തി കുട്ടിയെ രക്ഷിച്ച് പുറത്തെടുക്കുമ്പോള്‍ പള്‍സ് ബീറ്റിങ്ങ് ഉണ്ടായിരുന്നു. എന്നാല്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചു. ശ്വാസതടസ്സം കാരണമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























