ജിഷയുടെ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംസ്ഥാന വനിത കമ്മീഷനോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറി, ഡിജിപി, ആലുവ റൂറല്‍ എസ്പി എന്നിവര്‍ക്ക് നോട്ടീസയക്കുകയും ചെയ്തു.
സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ദേശീയ വനിത കമ്മീഷന്‍ അംഗം രേഖ ശര്‍മ പറഞ്ഞു. കേസിന് ആവശ്യമെങ്കിലും കമ്മീഷന്‍ നേരിട്ട് കേരളത്തില്‍ എത്തുമെന്നും അവര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























