Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആമിറിന്റെ സ്‌പെഷ്യല്‍ ഫാന്‍ വിടപറഞ്ഞു

03 MAY 2016 10:54 AM IST
മലയാളി വാര്‍ത്ത.

കാഴ്ചകള്‍ കണ്ട് കൊതി തീര്‍ന്നില്ല പതിനാലുകാരന്‍ നിഹാലിന്. സ്വപ്നങ്ങള്‍ ബാക്കിവെച്ച് നിഹാല്‍ ബിട്‌ല വിടവാങ്ങി. തെലങ്കാനയില്‍ മുത്തച്ഛന്റെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായിരുന്നു നിഹാല്‍. ഇത്തരത്തില്‍ അസുഖം ബാധിച്ച കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീം നിഹാല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിഹാല്‍ പ്രശസ്തനായത്.

ജീവിതത്തില്‍ഡ വലിയൊരാഗ്രഹമായിരുന്നു ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ കാണുകയെന്നത്. താരേ സമീന്‍ പര്‍ എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ നിഹാലിന് ആഗ്രഹം വര്‍ധിച്ചു. നിഹാലിന്റെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ആമിര്‍ നിഹാലിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ട് വന്നു. ആമിറുമായുള്ള കൂടിക്കാഴ്ച നിഹാലിന്റെ ജീവിതത്തില്‍ പുതിയ വെളിച്ചം നല്‍കി, ഒപ്പം പ്രതീക്ഷകളും. ആമിര്‍ ഖാന് താന്‍ വരച്ച ഗണേശന്റെ ചിത്രവും സമ്മാനിച്ച് ഫോട്ടോയും എടുത്താണ് നിഹാല്‍ അവിടെ നിന്നും മടങ്ങിയത്. ഇവരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ടീം നിഹാല്‍ പോസ്റ്റ് ചെയ്തിരുന്നു. ഇനിയും സ്വപ്നങ്ങള്‍ ബാക്കിയാണ് നിഹാലിന്. ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ തന്നെ പോലുള്ള കുട്ടികള്‍ക്കു വേണ്ടി ചെയ്യണമെന്ന അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. എന്നാല്‍ വിധി അതിന് അനുവദിച്ചില്ല.

എട്ടിരട്ടി വേഗത്തില്‍ പ്രായം വര്‍ധിക്കുന്നതാണ് പ്രൊഗേരിയ എന്ന രോഗം. വൈദ്യ ശാസ്ത്ര രംഗത്ത് ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചില്ല. പാ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍ പ്രൊഗേരിയ രോഗം ബാധിച്ച ഔറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (5 hours ago)

Malayali Vartha Recommends