നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയില്‍ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണത്തില്‍ ഡോ. റാമിന്റ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സുധീര്‍ കന്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒളിവില്‍ കഴിഞ്ഞിരുന്ന ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ നടപടിക്രമം പാലിക്കാത്തതിനെ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസ് മനഃപൂര്‍വ്വം വരുത്തിയ വീഴ്ചയാണെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സവര്‍ക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകനെ നിങ്ങള്‍ അപ്പോള്‍തന്നെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കത്ത് നല്‍കിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സില്‍ പരാതി നിലനില്‍ക്കെ എ.ഡി.ജി.പിയെ ഡി.ജി.പിയാക്കി. അജിത്കുമാറിനെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്തു. അപ്പോഴൊന്നും സര്‍ക്കാര്‍ ചട്ടം പറഞ്ഞില്ലെന്നും ഇവിടെ വീഴ്ചയുണ്ടായിട്ടും ചട്ടംപറയുകയാണെന്നും കോടതി പറഞ്ഞു. ഇതില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയായ ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി, ഇല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























