വിജയ് മല്യയുടെ രാജി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹമീദ് അന്‍സാരി തള്ളി

രാജ്യസഭാംഗത്വം രാജി വച്ചു കൊണ്ട് മദ്യവ്യവസായി വിജയ് മല്യ അയച്ച കത്ത് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹമീദ് അന്‍സാരി തള്ളി. കത്തിലെ ഒപ്പ് വ്യാജമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. മല്യയെ പുറത്താക്കണമെന്നുള്ള എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ രാജ്യസഭ ബുധനാഴ്ച പരിഗണിക്കും.
ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപയോളം തിരിച്ചടയ്ക്കാനുള്ള വിജയ് മല്യ നിലവില്‍ ലണ്ടനിലാണ്. ലണ്ടനില്‍നിന്നു രാജ്യസഭാ ചെയര്മാന് ഹാമിദ് അന്‍സാരിക്ക് അയച്ച കത്തിലൂടെയാണു മല്യ രാജി തീരുമാനം അറിയിച്ചത്. ഇനിയും തന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴയ്ക്കുന്നതില്‍ താല്പര്യമില്ലെന്നു രാജിക്കത്തില്‍ മല്യ പറയുന്നു. ഇന്ത്യയില്‍ കോടതിയില്‍നിന്നു നീതി ലഭിക്കില്ല എന്നും ബോധ്യമായിട്ടുണ്ട്. ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ താല്പര്യമില്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജ്യസഭയ്ക്കു കളങ്കം വരുത്തുന്നവിധം പ്രവര്‍ത്തിച്ച മല്യയെ സഭയില്‍നിന്നു പുറത്താക്കണം എന്നാണ് എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. കരണ്‍ സിങ് അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി മല്യയ്ക്കു മറുപടി നല്കാന് ഒരാഴ്ച സമയം അനുവദിച്ചിരുന്നു. വരുന്ന ജൂണ്‍ 30 വരെ മല്യയ്ക്ക് കാലാവധിയുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























