ഇനി ആകാശത്തെ കിടപ്പുമുറിയില്‍ അന്തിയുറങ്ങാം

വീട്ടില്‍ സുഖമായി ഉറങ്ങുന്നതുപോലെ ഇനി ആകാശത്തെ കിടപ്പുമുറിയിലും അന്തിയുറങ്ങാം. ചെലവല്‍പ്പം കൂടുമെന്നു മാത്രം. മുംബൈയില്‍നിന്നു ന്യൂയോര്‍ക്ക് വരെ അങ്ങനെ ഉറങ്ങിപ്പോകാന്‍ ചെലവാകുക 25.22 ലക്ഷം രൂപ. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ എയര്‍ബസ് എ 380ല്‍ ആണ് ദ് റസിഡന്‍സ് എന്നു പേരിട്ട ആഡംബര സ്വീറ്റ് ക്രമീകരിച്ചിരിക്കുന്നത്. സ്വീകരണ മുറി, രണ്ടു പേര്‍ക്കുള്ള കിടപ്പുമുറി, കുളിമുറി എന്നീ സൗകര്യങ്ങളുള്ളതാണ് ഈ സ്വീറ്റ്.
ഇത്തിഹാദിന്റെ, ലോകത്തെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ആദ്യവിമാനം കഴിഞ്ഞ ഞായറാഴ്ച അബുദാബിയില്‍നിന്നു മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ ഇറങ്ങി.
ആഡംബര സ്വീറ്റില്‍ അബുദാബി- മുംബൈ യാത്രയ്ക്കു ചെലവ് വരിക 3.31 ലക്ഷം രൂപയാണ്. മുംബൈ-ലണ്ടന്‍ യാത്രയ്ക്ക് 17. 25 ലക്ഷം രൂപ.
മുംബൈയില്‍നിന്നുള്ള ഈ പ്രതിദിന സര്‍വീസ് ലണ്ടന്‍, അബുദാബി, ന്യൂയോര്‍ക്ക് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നു. രണ്ടു പേര്‍ക്കുള്ള ദ് റസിഡന്‍സ് സൗകര്യമാണ് വിമാനത്തിലുള്ളത്. ഒന്‍പത് ഫസ്റ്റ് അപ്പാര്‍ട്‌മെന്റുകള്‍, 70 ബിസിനസ് സ്റ്റുഡിയോ, 415 ഇക്കോണമി സ്മാര്‍ട് സീറ്റുകള്‍ ഉള്‍പ്പെടെ 496 യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന വിമാനമാണ് എ 380. യുഎഇയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ഇത്തിഹാദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























