ബുര്‍ഖയും തലാഖും നിരോധിക്കണം: ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു

മുസ്ലിംകളുടെ പുരോഗമനത്തിന് ബുര്‍ഖയും തലാഖും നിരോധിക്കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു. ശരീഅ നിയമങ്ങള്‍ മുസ്ലിംകള്‍ക്ക് ഗുരുതരമായ ദോഷം ചെയ്തിട്ടുണ്ടെന്നും സമുദായത്തിന്റെ പിന്നാക്കാവസ്ഥ തുടരാന്‍ പ്രധാനകാരണം അതാണെന്നും അദ്ദേഹം ഫേസ്ബുക് പേജില്‍ എഴുതി. പഴയ ഹിന്ദു നിയമം നിരോധിച്ചതുപോലെ മുസ്ലിം ശരീഅ നിയമങ്ങളും നിരോധിക്കണം. വോട്ടുബാങ്ക് രാഷ്ട്രീയവും തീവ്രനിലപാടുകാരായ മുസ്ലിംകളുമാണ് നിരോധത്തിന് എതിരുനില്‍ക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























