ജിഷയുടെ അമ്മയെ കാണാന്‍ മോദിയെത്തുന്നു; പ്രധാനമന്ത്രിയെത്തുന്നത് തിരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കി

പരവൂറിലെ വെടിക്കെട്ടപകടസമയത്ത് പാഞ്ഞെത്തി കേരളത്തെ ഞെട്ടിച്ച മോഡി വീണ്ടും കേരളത്തിലേക്ക്.
പെരുമ്പാവൂരില്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ഥി ജിഷയുടെ അമ്മയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍ എത്തുന്ന നരേന്ദ്രമോദി ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. ക്രൂരമായ കൊലപാതകം ഒപ്പം ദളിത് പെണ്‍കുട്ടി എന്ന ഘടകം കൂടിയാകുമ്പോള്‍ തികച്ചും ഗൗരവപരമായിയാണ് കേന്ദ്രം വിഷയത്തെ കാണുന്നത്.
ഇന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. യോഗത്തിനു മുന്‍പോ ഇതിനു ശേഷമോ ആയിരിക്കും പ്രധാനമന്ത്രി രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം ബിജെപി എംപി സുരേഷ് ഗോപി രാജേശ്വരിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു സുരേഷ് ഗോപി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദി ഇന്ന് നേരിട്ട് പ്രദേശം സന്ദര്‍ശിക്കുന്നത്.
ഇന്ന് ആശുപത്രിയില്‍ എത്തി രാജേശ്വരിയെ സന്ദര്‍ശിക്കുന്ന മോദി സംഭവം നടന്ന ഇവരുടെ വീട്ടിലേയ്ക്കു പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ഇനിയും ബിജെപി നേതൃത്വം പുറത്തു വിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























