താനെയില്‍ വനിതാ ഫുട്‌ബോള്‍ സംഘം ഫോട്ടോഗ്രാഫറെ കൈയ്യേറ്റം ചെയ്തു

മഹാരാഷ്ട്രയിലെ സ്‌റ്റേറ്റ് ഇന്റര്‍ഡിസ്ട്രിക്റ്റ് സീനിയര്‍ വുമണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ വനിതാ ഫുട്‌ബോള്‍ ടീം ഫുട്‌ബോള്‍ കൌണ്ടര്‍.കോമിന്റെ ഫോട്ടോഗ്രാഫറെ കൈയ്യേറ്റം ചെയ്തു. ടീമിനെ ഡിസ്‌ക്വാളിഫൈ ചെയ്തതില്‍ പ്രതിഷേധിച്ച് കളിക്കളത്തില്‍ മുദ്രാവാക്യം മുഴക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കൈയ്യേറ്റവും നടന്നത്. ശുഭിതരായ വനിതകള്‍ പോലീസിനെ വിളിക്കുകയും തങ്ങളെ ശല്യം ചെയ്യുകയും ദേഹോപദ്രവം എല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് പോലീസിന് പരാതി നല്കി. സംഭവത്തില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പോലീസിന് കൃത്യമായി ധാരണ വന്നിട്ടില്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള ചട്ടങ്ങളും വ്യവസ്ഥകളും തെറ്റിച്ചതിനാലാണ് ടീമിനെ പുറത്താക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























